തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട് വില്ലേജ് ഒാഫിസിൽ കർഷകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് ജോയൻറ് കൗൺസിൽ ജൂലൈ അഞ്ചിന് സമരം നടത്തുമെന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ അറിയിച്ചു. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാട്സ് ആപ് കൂട്ടായ്മയിൽ സംഘടനക്ക് പങ്കില്ല. അനിഷ്ട സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർവിസിൽ തുടരാൻ അനുവദിക്കരുതെന്നുമാണ് സംഘടനയുടെ നിലപാടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.