സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ ഉപദ്രവിച്ച യുവാക്കൾ അറസ്​റ്റിൽ

ആര്യനാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികളെ വഴിയിൽ െവച്ച് ഉപദ്രവിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. കാട്ടാക്കട കുരുതംകോട് കളത്തറത്തല വീട്ടിൽ നിന്ന് മലയിൻകീഴ് മേപ്പുക്കട കണ്ണംകോട്ട് വാടകക്ക് താമസിക്കുന്ന സുധീർ (19), മാറനല്ലൂർ അരുമാളൂർ പുത്തൻ കാവുവിള ദീപു ഭവനിൽ വിജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുേന്നരം പള്ളിവേട്ടക്കും പേഴുംമൂട്ടിനും ഇടയിലായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന നാല് പെൺകുട്ടികളെ പൊന്മുടിയിൽ പോയി ബൈക്കിൽ മടങ്ങിവന്ന യുവാക്കൾ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികളുടെ പരാതിയെത്തുടർന്ന് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൂവച്ചൽ ആലമുക്ക് ഭാഗങ്ങളിൽ വെള്ളിയാഴ്ച ഈ സംഭവത്തിന് ശേഷവും ഇവർ പെൺകുട്ടികളെ ഉപദ്രവിച്ചതായി നിരവധി രക്ഷാകർത്താക്കൾ പൊലീസിനോട് പരാതിപ്പെട്ടു. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളും നാട്ടുകാരും ബൈക്ക് നമ്പർ നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ മലയിൻകീഴ് ഭാഗത്തുനിന്നാണ് ആര്യനാട് സി.ഐ. ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.