ജനങ്ങളെ ആരോഗ്യശീലം അനുസരിപ്പിക്കും ^മന്ത്രി കെ.കെ. ശൈലജ

ജനങ്ങളെ ആരോഗ്യശീലം അനുസരിപ്പിക്കും -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി ജനങ്ങളെ ആരോഗ്യശീലം അനുസരിപ്പിക്കാൻ ആരോഗ്യവകുപ്പ് തയാറെടുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടുത്തവർഷം മുതൽ സംസ്ഥാനത്ത് ഇത് കർശനമായി പ്രാേയാഗികതലത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വീഴ്ചവരുത്തുന്നവർെക്കതിരെ ശിക്ഷാനടപടി ഉൾപ്പെടെ കൈക്കൊള്ളും. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ്സ് ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതി​െൻറ ആദ്യപടിയായാണ് ആശുപത്രികൾ സന്ദർശിച്ച് ശുചീകരണങ്ങൾക്ക് നേതൃത്വം നൽകിയത്. ആശുപത്രി വൃത്തിയായി സൂക്ഷിക്കാൻ ജീവനക്കാർ തയാറാകണം. രോഗികൾ അനുസരിച്ചില്ലെങ്കിൽ നിരന്തരം പറഞ്ഞ് ചെയ്യിക്കാൻ കഴിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2017ൽ പനിയും പകർച്ചവ്യാധികളും കൂടുതലായി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പി​െൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഒേട്ടറെ മുൻകരുതൽ നടപടി സ്വീകരിച്ചു. അതി​െൻറ ഫലമായാണ് പനിയും പനിമരണങ്ങളും കുറക്കാനായത്. 2013ൽ പനിമരണങ്ങൾ 1000ന് എഴ് ആയിരുന്നെങ്കിൽ ഇപ്പോൾ അത് രണ്ടായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മികച്ച ഡോക്ടർമാർക്കുള്ള 2016ലെ അവാർഡുകളും മന്ത്രി വിതരണം ചെയ്തു. ആരോഗ്യവകുപ്പില്‍ പാലക്കാട് ജില്ല ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടൻറ് ഡോ. പി.ബി. ഗുജറാള്‍, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പീഡിയാട്രിക് ന്യൂറോളജി പ്രഫ‍. ഡോ.പി. എ. മുഹമ്മദ് കുഞ്ഞ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവിസില്‍ ചേര്‍ത്തല ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ ഡോ. സി.ടി. അഗസ്റ്റിന്‍, സ്വകാര്യ ആശുപത്രി മേഖലയില്‍ കോഴിക്കോട് കെ.എം.സി.ടിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോ. പി.എന്‍. സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് നല്‍കിയത്. കൂടാതെ കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ടും കാര്‍ഡിയാക് സര്‍ജനുമായ ഡോ.ടി.കെ. ജയകുമാര്‍, സ്വകാര്യ ആശുപത്രി മേഖലയില്‍ കോഴിക്കോട് മലബാര്‍ ആശുപത്രിയിലെ ഡോ. പി.എ. ലളിത എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡും മന്ത്രി സമ്മാനിച്ചു. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ കേശവേന്ദ്ര കുമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, ഡോ. കെ.ജെ. റീന തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.