കുണ്ടറ: മത്സ്യബന്ധനത്തിനിടെ അഷ്്ടമുടിക്കായലിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. പടപ്പക്കര എൻ.എസ് നഗർ രാജു വിലാസത്തിൽ ബാബുവിനെയാണ് (60) കാണാതായത്. ചെറുവള്ളത്തിൽ വലയുമായി വ്യാഴാഴ്ച വൈകിട്ടാണ് മഝ്യബന്ധനത്തിന് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ വള്ളം കരക്ക് അടുത്തനിലയിൽ കണ്ടു. വള്ളത്തിൽ 1850 രൂപയും ചെരിപ്പും വലയും പിടിച്ച മത്സ്യവുമുണ്ടായിരുന്നു. മത്സ്യം വിറ്റ പണവും ചെരിപ്പും കായൽകരയിൽ ഉപേക്ഷിച്ച് പോവില്ലെന്ന് ബന്ധുക്കൾ പറയുന്നു. വൈകീട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ വീട്ടിൽ തിരിച്ചെത്തുകയാണ് പതിവ്. എന്നാൽ വ്യാഴാഴ്ച പുറപ്പെട്ട ബാബു ശനിയാഴ്ച രാവിലെയും കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടവരുണ്ട്. കുണ്ടറ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ സന്ധ്യയോടെ അവസാനിപ്പിച്ചു. ഞായറാഴ്ചയും കായലിൽ തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.