പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്​ മർദനം

കൊട്ടാരക്കര: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേർന്ന് മർദിച്ചു. കാലിനും നെഞ്ചിലും പരിക്കേറ്റ പുത്തൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാറിനെ(39) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പുല്ലാമല കനാൽ ഭാഗം ദീപുസദനത്തിൽ ദീപു (39) വിനെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതി പുല്ലാമല പകുതിപ്പാറ സ്വദേശി സുനിൽകുമാർ (പരശു, -35) കടന്നുകളഞ്ഞു. ഇയാളെ പൊലീസ് െതരയുകയാണ്. പുല്ലാമലയിൽ വസ്തു സംബന്ധമായി നിലനിൽക്കുന്ന തർക്കത്തെ തുട‌ർന്ന് എസ്.ഐയുടെ നിർദേശ പ്രകാരം അന്വേഷിക്കാനെത്തിയതായിരുന്നു അനിൽ കുമാർ. വിവരങ്ങൾ ചോദിച്ചറിയുന്നതിനിെട ദീപുവും സുനിലും അവിടേക്ക് എത്തുകയും അനിൽകുമാറിനെ മർദിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.