പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് ‘പ്രത്യാശ’യുമായി വിദ്യാര്‍ഥികള്‍

ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്ളാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം. ‘പ്രത്യാശ’ പേരില്‍ സ്കൂള്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റും പരിസ്ഥിതി ക്ളബും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്നേഹ റെസിഡന്‍റ്സ് അസോസിയേഷന്‍, വലിയവിള പൗരസമിതി എന്നിവയും സഹകരിക്കുന്നുണ്ട്. വീടുകളില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കഴുകിവൃത്തിയാക്കി ഉണക്കി റീസൈക്ളിങ്ങിന് നല്‍കുന്നതാണ് പദ്ധതി. 150 ചാക്ക് പ്ളാസ്റ്റിക്ക് സായിഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റിന് കൈമാറി. പി.ടി.എ പ്രസിഡന്‍റ് കെ.ജെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സായിഗ്രാം എക്സി. ഡയറക്ടര്‍ കെ.എന്‍. ആനന്ദ്കുമാര്‍ മുഖ്യാതിഥിയായിരുത്തു. കൗണ്‍സിലര്‍മായ ഗീതാകുമാരി, ശോഭനകുമാരി, പ്രധാനാധ്യാപിക എം.എസ്. ഗീതാ പത്മം, കോഓഡിനേറ്റര്‍ എന്‍. സാബു, സ്റ്റാഫ് സെക്രട്ടറി എസ്. ഷാജഹാന്‍, ബി.കെ. മുരളീധരന്‍ നായര്‍, ബി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ഇതുകൂടാതെ പ്ളാസ്റ്റിക് പേനകള്‍ ശേഖരിക്കുന്ന ‘പെന്‍ ഡ്രൈവ്’ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതുവരെ 7500ലധികം പേനകള്‍ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.