നെയ്യാര്‍ ഇറിഗേഷന്‍ കനാല്‍ ശുചീകരണമില്ലാതെ നശിക്കുന്നു

ബാലരാമപുരം: വേനല്‍ കനത്തതോടെ നെയ്യാര്‍ ഇറിഗേഷന്‍ കനാലിനെ ആശ്രയിച്ചവര്‍ ദുരിതത്തില്‍. കനാലും കനാല്‍കരകളും സംരക്ഷണമില്ലാതെ നാശത്തിലേക്ക്. കടുത്ത വേനലില്‍ വിവിധ പ്രദേശവാസികള്‍ക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം നല്‍കി ഏറെ ആശ്വാസമാകുന്ന കനാലാണ് ശുചീകണം നടത്താതെ നശിക്കുന്നത്. കനാലിന്‍െറ സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കുന്നില്ല. മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം വന്‍ തോതിലാണ് കനാലില്‍ തള്ളുന്നത്. ബാലരാമപുരം, തേമ്പമുട്ടം ആറാലൂംമൂട് ഉള്‍പ്പെടെ കനാലിന്‍െറ വിവിധ ഭാഗങ്ങള്‍ കാടുകയറിക്കിടക്കുകയാണ്. കനാല്‍ നവീകരണം നടത്തിയിട്ടും വര്‍ഷങ്ങളായി. കനാലിന്‍െറ ഇരുവശങ്ങളിലെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ആഴം പോലും അറിയാന്‍ കഴിയാത്ത കുഴികളുമുണ്ട്. വേണ്ടത്ര സംരക്ഷണമില്ലാതായതോടെ കൈയേറ്റത്തിനും സാധ്യതയുണ്ട്. കനാലിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പ്രദേശവാസികളുടെ കുളിക്കുന്നതിനും തുണിഅലക്കുന്നതിനുമുള്ള ഏക ആശ്രയമാണ് നെയ്യാര്‍ കനാല്‍. കനാലില്‍ കുപ്പികളും മറ്റും തള്ളി പലപ്പോഴും കുളിക്കാനത്തെുന്നവരുടെ ശരീരം മുറിയുന്ന സ്ഥിതിയാണ്. നെയ്യാര്‍ കനാല്‍ സംരക്ഷിക്കുന്നതിന് നടപടി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാരില്‍ ശക്തമാകുന്നു. കനാലില്‍നിന്ന് വെള്ളം കടത്തും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.