തിരുവനന്തപുരം: കോര്‍പറേഷന്‍ നടപ്പാക്കാന്‍ പോകുന്ന പ്ളാസ്റ്റിക് കാരിബാഗ് നിരോധനത്തോട് സഹകരിക്കാമെന്നും ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കാന്‍ ബദല്‍മാര്‍ഗം വേണമെന്നും ഹോട്ടല്‍, റസ്റ്റാറന്‍റ് ഉടമകള്‍. പ്ളാസ്റ്റിക് കാരിബാഗ് നിരോധനവുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ നടത്തുന്ന പ്ളാസ്റ്റിക് കാരി ബാഗ് നിരോധനത്തിന് മുന്നോടിയായി മേയര്‍ വി.കെ. പ്രശാന്തിന്‍െറ നേതൃത്വത്തില്‍ കൂടിയ ഹോട്ടല്‍, റസ്റ്റാറന്‍റ് ഉടമകളുടെ യോഗത്തിലാണ് തങ്ങളുടെ വാദങ്ങള്‍ ഇരുവരും മുന്നോട്ടുവെച്ചത്. ജൂലൈ ഒന്നുമുതല്‍ 50 മൈക്രോണില്‍ കുറവുള്ള പ്ളാസ്റ്റിക്കിന് കോര്‍പറേഷന്‍ പരിധിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തട്ടുകടകളിലും ഹോട്ടലുകളിലും ഭക്ഷണസാധനങ്ങള്‍ പ്ളാസ്റ്റിക് പേപ്പറിലും കവറിലും പൊതിഞ്ഞുനല്‍കുന്നതും നിരോധിച്ചു. പകരം ഭക്ഷണം നല്‍കുന്നതിനും പാഴ്സല്‍ നല്‍കുന്നതിനും വാഴയില ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പ്ളാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനൊപ്പം പഴയനിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഊണ് പ്ളാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും കറികള്‍ പ്ളാസ്റ്റിക് കവറിലാക്കിയുമാണ് നിലവില്‍ ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍ നല്‍കുന്നത്. തട്ടുകടകളിലും പ്ളാസ്റ്റിക് പേപ്പറാണ് ഉപയോഗിക്കുന്നത്. ദ്രവരൂപത്തിലുള്ള കറികള്‍ ഒഴിവാക്കിയാല്‍ വാഴയിലയില്‍ പൊതിഞ്ഞ് ഭക്ഷണം പാഴ്സലായി നല്‍കാം. ഈ സാധ്യത ഉപയോഗപ്പെടുത്തണമെന്നാണ് കോര്‍പറേഷന്‍ ഹോട്ടല്‍, റസ്റ്റാറന്‍റ് ഉടമകളോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കറികള്‍ വാഴയിലയില്‍ പൊതിഞ്ഞുനല്‍കുന്നത് പ്രായോഗികമല്ളെന്നാണ് ഹോട്ടലുടമകളുടെ വാദം. നിരോധനം നിലവില്‍വന്നശേഷവും പ്ളാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ എന്തുനടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.