കല്ലമ്പലം: ദേശീയപാതയില്‍ കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപം വെയിലൂര്‍ ജങ്ഷനില്‍ രാവിലെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ളെന്ന് പരാതി. ആറ്റിങ്ങല്‍, വര്‍ക്കല കോളജുകളിലേക്കും കടുവയില്‍, ആലംകോട്, ആറ്റിങ്ങല്‍, ഞെക്കാട്, നാവായിക്കുളം തുടങ്ങിയ പ്രദേശത്തെ സ്കൂളുകളിലേക്കുമുള്ള വിദ്യാര്‍ഥികളാണ് ഇതു മൂലം വലയുന്നത്. വര്‍ഷാന്ത്യ പരീക്ഷയോടനുബന്ധിച്ച മോഡല്‍ പരീക്ഷകളും മറ്റും നടക്കുന്നതിനാല്‍ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്തത്തെിച്ചേരാന്‍ കഴിയാത്തതുമൂലം വിദ്യാര്‍ഥികള്‍ വന്‍ദുരിതമാണ് അനുഭവിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്‍െറ നേതൃത്വത്തില്‍ ബസുകള്‍ തടഞ്ഞുനിര്‍ത്തി വിവരം ധരിപ്പിച്ചിരുന്നു. കൂടാതെ പൊലീസിലും ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടും നടപടിയില്ലത്രെ. പ്രശ്നത്തിന് നടപടിയുണ്ടാകുന്നില്ളെങ്കില്‍ റോഡ് ഉപരോധ മടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വെയിലൂര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.