നെടുമങ്ങാട്: വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ നെടുമങ്ങാട് വനം കോടതിയുടെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചു. വൈദ്യുതി ഇല്ലാത്തതിനാല്‍ കോടതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. പിന്നീട് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇടപെട്ട് ബന്ധം പുന$സ്ഥാപിച്ചു. ഇത്തവണ കോടതിയില്‍ വൈദ്യുതി ബില്ല് ലഭിച്ചിരുന്നില്ളെന്നും രണ്ടുദിവസം മുമ്പ് കെ.എസ്.ഇ.ബിയോട് വൈദ്യുതി ബില്ല് നല്‍കണമെന്ന് കോടതിയില്‍നിന്ന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. എന്നാല്‍, ബില്ല് നല്‍കുകയോ നിയമപരമായ നോട്ടീസ് നല്‍കുകയോ ചെയ്യാതെയാണത്രെ വെള്ളിയാഴ്ച കോടതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബില്ല് ലഭിച്ചാല്‍ സി.ജെ.എം കോടതിയില്‍ അയച്ച് അലോട്മെന്‍റ് കിട്ടുന്ന മുറക്കാണ് പണം അടച്ചിരുന്നത്. എന്നാല്‍ ബില്ല് കിട്ടാത്തതിനാല്‍ സി.ജെ.എം കോടതിയിലേക്ക് അലോട്മെന്‍റിന് അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ളെന്നാണ് കോടതി ജീവനക്കാരുടെ വാദം. കസ്റ്റഡി പ്രതികള്‍ ഉള്‍പ്പെടെ നിരവധിപേരുടെ രേഖകള്‍ തയാറാക്കാനുള്ള കോടതി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതില്‍ കോടതി ജീവനക്കാര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.