കഴക്കൂട്ടം: ടെക്നോപാര്‍ക്ക് ഫെയ്സ് ത്രീക്ക് സമീപം തുറന്ന ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. വെള്ളിയാഴ്ച തുടങ്ങിയ സമരം രണ്ടാംദിവസം കൂടുതല്‍ ശക്തിയാര്‍ജിച്ചു. വെള്ളിയാഴ്ച നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ഒൗട്ട് ലെറ്റ് രണ്ട് മണിക്കൂറോളം ഉപരോധിച്ചിരുന്നു. ശനിയാഴ്ച സമരം ബി.ജെ.പിയും ഏറ്റെടുത്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച ഉപരോധം തുടരുകയാണ്. ജീവനക്കാരെ നാട്ടുകാര്‍ ഒൗട്ട്ലെറ്റിന്‍െറ ഗേറ്റുകടന്ന് അകത്തുകയറാന്‍ അനുവദിച്ചില്ല. ഇതോടെ ശനിയാഴ്ച തുറക്കന്‍ സാധിച്ചില്ല. ഒൗട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണന്ന് സമരക്കാര്‍ പറയുന്നു. ടെക്നോപാര്‍ക്കിലെ ജീവനക്കാരടക്കം പകല്‍-രാത്രി ഭേദമന്യേ സഞ്ചരിക്കുന്നയിടത്താണ് മദ്യവില്‍പനശാല സ്ഥാപിച്ചിരിക്കുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ധാരാളം വനിതാ ജീവനക്കാര്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.