കെ.എസ്.ആര്‍.ടി.സി സമരം: നെടുമങ്ങാട്ട് സംഘര്‍ഷം, വെള്ളനാട്ട് ബസിന് കല്ളെറിഞ്ഞു

നെടുമങ്ങാട്: ശമ്പളം മുടങ്ങുന്നതിലും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിലും പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ടി.ഡി.എഫ്, എ.ഐ.ടി.യു, സി.ബി.എം.എസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സമരം സംഘര്‍ഷത്തിനിടയാക്കി. രാവിലെ വെള്ളനാട് ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയ കിഴക്കേകോട്ട ബസിന് നേരെ വാളിയറക്കുസമീപം കല്ളേറുണ്ടായി. ബസിന്‍െറ മുന്നിലെ ഗ്ളാസ് തകര്‍ന്ന് ഡ്രൈവര്‍ ആന്‍റണി കെ. ജോസിന്‍െറ ഇടതുകണ്ണിനും കൈക്കും പരിക്കേറ്റു. മുഖംമൂടി ധരിച്ച് ബൈക്കിലത്തെിയ രണ്ടുപേരാണ് ബസിന് നേരെ കല്ളെറിഞ്ഞത്. പണിമുടക്കില്‍ നെടുമങ്ങാട് താലൂക്കില്‍ കുറച്ച് ബസുകള്‍ മാത്രമേ ഓടിയുള്ളൂ. നെടുമങ്ങാട് ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ഡിപ്പോയില്‍ തള്ളിക്കയറി. പണിമുടക്കില്‍ പങ്കെടുക്കാത്ത സി.ഐ.ടി.യു ജീവനക്കാരോട് ബസ് സര്‍വിസ് നടത്താന്‍ ആവശ്യപ്പെട്ടു. സമരാനുകൂലികള്‍ ബസെടുക്കാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞതോടെ ഇരുവിഭാഗവും ഉന്തുംതള്ളുമായി. ജീവനക്കാര്‍ ഒരുവശത്തും സി.പി.എം പ്രവര്‍ത്തകര്‍ മറുവശത്തുനിന്നും അസഭ്യംപറച്ചിലും കൈയാങ്കളിയും നടത്തി. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും ഡിപ്പോയിലത്തെി. സംഭവം വഷളായതോടെ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടു. ഇതിനിടയില്‍ സി.പി.എം നേതാക്കള്‍ വനിത ജീവനക്കാരികളെ അസഭ്യംപറയുകയും സ്റ്റാന്‍ഡില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തതിനെതിരെ വനിത ജീവനക്കാര്‍ വനിത കമീഷനും നെടുമങ്ങാട് പൊലീസിനും പരാതിനല്‍കി. പാറശ്ശാലയില്‍ പൂര്‍ണം പാറശ്ശാല: കെ.എസ്.ആര്‍.ടി.സി സമരാനുകൂലികള്‍ ബസിന്‍െറ ഡീസല്‍ ടാങ്കിലെ പൈപ്പുകള്‍ വിച്ഛേദിച്ചു. പാറശ്ശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട ശ്രീകാര്യം-പോങ്ങുംമൂട് തൃശൂര്‍, കളിയിക്കാവിള-തിരുവനന്തപുരം തുടങ്ങിയ അഞ്ചോളം സര്‍വിസുകള്‍ നടത്തിയ ബസുകള്‍ പാതിവഴിയില്‍ ബ്രേക്ക് ഡൗണാവുകയായിരുന്നു. തുടര്‍ന്ന് ഡിപ്പോയില്‍നിന്ന് പകരം ബസുകള്‍ സര്‍വിസ് നടത്താനായി എത്തിച്ചെങ്കിലും അവയും പാതിവഴിയില്‍ നിലച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസുകളിലെ ഡീസല്‍ ടാങ്കിലെ പൈപ്പുകള്‍ വിച്ഛേദിച്ചത് കണ്ടത്തെിയത്. ഡിപ്പോയിലത്തെി പരിശോധിച്ചപ്പോള്‍ വ്യാഴാഴ്ച രാത്രി മെക്കാനിക് ചെക്കിങ് കഴിഞ്ഞ് ഡിപ്പോക്കുള്ളിലൊതുക്കിയിരുന്ന 20 ബസിന്‍െറ ഡീസല്‍ ടാങ്കിലേക്കുള്ള പൈപ്പും മുറിച്ചുമാറ്റിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. സര്‍വിസ് മുടങ്ങിയതിലൂടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കേടുപാടുകള്‍ വരുത്തിയ ബസുകളിലെ അറ്റകുറ്റപ്പണിക്കുള്ള ചെലവ് വേറെയുമാണ്. ഐ.എന്‍.ടി.യു.സി നേതാക്കളുടെ അറിവോടുകൂടി സമരാനുകൂലികളാണ് ഇത് ചെയ്തതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. സ്വന്തം അന്നം മുട്ടിക്കുന്ന ഇത്തരം പരിപാടി നടത്തിയതില്‍ വ്യാപക പ്രതിഷേധമാണ് തൊഴിലാളികള്‍ക്കിടയിലുള്ളത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ടി.ഒ പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. സര്‍വിസുകള്‍ സ്തംഭിച്ചു കാട്ടാക്കട: ശമ്പളം മുടങ്ങുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ കാട്ടാക്കട ഡിപ്പോയിലെ സര്‍വിസുകള്‍ സ്തംഭിച്ചു. 79 ഷെഡ്യൂളുകള്‍ സര്‍വിസ് നടത്തുന്ന കാട്ടാക്കട ഡിപ്പോയില്‍ നിന്ന് രാവിലെ 10 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപറേറ്റ് ചെയ്യാനായത്. ഉച്ചക്കുശേഷം മൂന്ന് സര്‍വിസുകള്‍ കൂടി നടത്തി. കൂടുതല്‍ ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്കായി എത്തിയെങ്കിലും കണ്ടക്ടര്‍മാരുടെ കുറവാണ് കൂടുതല്‍ സര്‍വിസ് നടത്താനാകാത്തതെന്ന് കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. സര്‍വിസുകള്‍ നിലച്ചതോടെ മലയോരമേഖലയില്‍ യാത്രാക്ളേശം അതിരൂക്ഷമായി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.