'അടിച്ചുമാറ്റിയ' യാ​ത്രാവിവരണം പ്രസാധകർ പിൻവലിച്ചു

കോഴിക്കോട്: ബ്ലോഗിൽ നിന്ന് പകർത്തിയെഴുതിയെന്ന് ആരോപണമുയർന്ന യാത്രാവിവരണം പ്രസാധകർ പിൻവലിച്ചു. 'സ്പെയിൻ കാളപ്പോരി​െൻറ നാട്' എന്ന പുസ്തകമാണ് മാതൃഭൂമി ബുക്സ് പിൻവലിച്ചത്. നിരക്ഷരൻ എന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന മനോജ് രവീന്ദ്ര​െൻറ യാത്രാവിവരണമാണ് പ്രവാസിഎഴുത്തുകാരനായ കരൂർ സോമൻ പകർത്തിയതായി ആരോപണം ഉയർന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ മനോജ് വെളിപ്പെടുത്തിയിരുന്നു. ആരോപണം നിഷേധിച്ച കരൂർ സോമൻ, പിന്നീട് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി മനോജ് രവീന്ദ്രൻ പറഞ്ഞു. നിയമനടപടിക്കൊരുങ്ങുന്നതിനിടെയാണ് പ്രസാധകരായ മാതൃഭൂമി ബുക്സ് പുസ്തകം പിൻവലിക്കുന്നതായി അറിയിച്ചത്. കരൂർ സോമനുമായുള്ള കരാറുകൾ റദ്ദാക്കുന്നതായും മാതൃഭൂമി ബുക്സ് മാനേജർ കെ. നൗഷാദ് കത്തിൽ വ്യക്തമാക്കി. 200 പേജുള്ള പുസ്തകത്തിൽ 58 പേജുകൾ ബ്ലോഗിൽ നിന്ന് മോഷ്ടിച്ച് പുതിയ പുസ്തകത്തിൽ ചേർക്കുകയായിരുന്നു. മനോജി​െൻറ ഭാര്യയുടെയും മകളുടെയും പേര് വരെ യാത്രാവിവരണത്തിലുണ്ടായിരുന്നു. സ്പെയിനിൽ താമസിക്കുന്ന മലയാളിയായ സജി തോമസി​െൻറ രണ്ട് ലേഖനങ്ങളും കരൂർ സോമൻ പകർത്തിയെഴുതിയെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.