മിനി സിവിൽ സ്​റ്റേഷൻ നിർമാണം നിലച്ചു; കാട്ടക്കടയിലെ സർക്കാർ ഓഫിസുകൾ വാടക​െക്കട്ടിടത്തിൽ തന്നെ

മൂന്നുമാസം മുമ്പ് നിലച്ച നിർമാണം പുനരാരംഭിക്കാൻ നടപടിയില്ല കാട്ടാക്കട: താലൂക്ക് ഓഫിസ്, സിവിൽ സപ്ലൈസ് ഓഫിസ്, സബ് രജിസ്ട്രാർ ഒാഫിസ്, എംപ്ലോയ്മ​െൻറ് എക്സ്േചഞ്ച് തുടങ്ങി കാട്ടാക്കടയിലെ പ്രധാന സർക്കാർ ഓഫിസുകളൊക്കെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വാടകെക്കട്ടിടത്തിൽ. ഇവക്കായി പ്രതിമാസം വാടക നൽകുന്നത് രണ്ട് ലക്ഷത്തിലേറെ രൂപ. കാട്ടാക്കടയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും വാടകക്കെട്ടിടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച മിനി സിവിൽ സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു. ഈ വർഷം അവസാനത്തോടെ കാട്ടാക്കടയിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ചത്.11.5 കോടി രൂപ വിനിയോഗിച്ച് 53,000ത്തോളം സ്ക്വയർഫീറ്റിൽ ആറ് നിലകളിലായി പൂർത്തിയാക്കേണ്ട സിവിൽ സ്റ്റേഷൻ എല്ലാ നിലകളുടെയും കോൺക്രീറ്റിങ് പൂർത്തിയായി. വൈദ്യുതീകരണവും സാനിട്ടേഷനും ലിഫ്റ്റും ഒഴികെ മൂന്ന് നിലകളുടെ പണിയും പൂർത്തിയായി. ശേഷിക്കുന്ന മൂന്നു നിലകളുടെ പണി പൂർത്തിയാക്കാൻ ആറ് കോടിയോളം രൂപ സർക്കാർ അനുവദിക്കണം. 2013ൽ ആറ് നില മന്ദിരത്തിന് 10.10കോടി രൂപയുടെ എസ്റ്റിമേറ്റാണ് മരാമത്ത് വകുപ്പ് സമർപ്പിച്ചത്. എന്നാൽ പിന്നീട് വന്ന രൂപകൽപനയിൽ 5.5കോടി രൂപ കൂടി അനവദിച്ചു. ഇതിനായുള്ള ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക അനുമതി ലഭിക്കാതായതോടെ സിവിൽ സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിലച്ച നിർമാണം പുനരാരംഭിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. വാടകക്കെട്ടിടങ്ങളുടെ ഉടമകൾ സിവിൽ സ്റ്റേഷൻ നിർമാണം സ്തംഭിപ്പിക്കാൻ ശ്രമം നടത്തുന്നതായും അതിനായി ഭരണകക്ഷിയിലെ ഉന്നതരെ സ്വാധീനിച്ചതായും ആരോപണമുണ്ട്. 16 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കാൻ തക്ക വിധത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണം. കാട്ടാക്കട താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസ് എന്നിവ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തി​െൻറ പ്രവേശന കവാടം ഉൾപ്പെടെ നിർമാണം പൂർത്തിയാകാത്തതിനാൽ പൊടിപടലം നിറഞ്ഞ് കിടക്കുകയാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വീട്ടിലാണ് സബ് രജിസ്ട്രാർ ഒാഫിസ് പ്രവർത്തിക്കുന്നത്. ഇതിനു 13000ത്തോളം രൂപ വാടക നൽകുന്നുണ്ട്. താലൂക്ക് ഓഫിസ്, സിവിൽ സപ്ലൈസ് ഓഫിസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിട വളപ്പിൽ അത്യാവശ്യം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം പോലുമില്ല. ചിത്രം- നിർമാണം നിലച്ച കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.