ചവറ: പന്മന ടൈറ്റാനിയം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ മോഷണം. പഴവർഗങ്ങളാണ് കവർന്നത്. ആറുമാസത്തിനിടയിൽ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. രണ്ട് പെട്ടി ആപ്പിൾ, മൂന്ന് കുല ഏത്തൻപഴം, ഒരു കുല റോബസ്റ്റ, പൈനാപ്പിൾ എന്നിവയാണ് കവർന്നത്. പന്മന കോലം മുള വെള്ളയിൽ കുഞ്ഞുമോെൻറ ഉടമസ്ഥതയിലുള്ളതാണ് കട. ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. കാരുണ്യം പകർന്ന് ചവറ ഫയർ യൂനിറ്റ് ജീവനക്കാരുടെ ഒാണാഘോഷം ചവറ: വേദനിക്കുന്ന ഹൃദയങ്ങളിൽ ആശ്വാസത്തിെൻറ നന്മകൾ എത്തിച്ച് ചവറ ഫയർ യൂനിറ്റ് ജീവനക്കാരുടെ ഓണാഘോഷം. ജീവനക്കാരും കുടുംബാംഗങ്ങളും ഒത്തുകൂടിയ ചടങ്ങിൽ മാരകരോഗം മൂലം ബുദ്ധിമുട്ടനുഭിക്കുന്നവർക്കാണ് സഹായധനം കൈമാറിയത്. നാലു മാസം മുമ്പ് രൂപവത്കരിച്ച ചാരിറ്റി കൂട്ടായ്മയുടെ ഭാഗമായാണ് സഹായവിതരണം നടത്തിയത്. ഓണത്തെ പണക്കൊഴുപ്പിെൻറ ആഘോഷമാക്കാതെ ചുറ്റിലും ഉള്ളവരുടെ വേദനകൾക്ക് ആശ്വാസം പകരാൻ കഴിയണമെന്ന് സ്റ്റേഷൻ ഓഫിസർ ഗോപകുമാർ പറഞ്ഞു. കെ.എം.എം.എൽ ഫയർ ഓഫിസർ സജിത്ത്, എ.എസ്.ടി.ഒ പ്രസന്നകുമാർ, എൽ.എഫ്മാരായ ഷാജഹാൻ, ഷാജി, ബിനുകുമാർ, സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.