സ്ത്രീകൾക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാകാതെ 3874 കേസുകൾ 10 മാസത്തിനിടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകൾ 1671 തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഇനി വനിത പൊലീസ് ഉദ്യോഗസ്ഥർക്ക്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പുരുഷ പൊലീസിനുണ്ടാകുന്ന വീഴ്ചയും ഇരകളോടുള്ള ചില ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനവുമാണ് കേസുകളുടെ ചുമതല പൂർണമായും വനിത ഉദ്യോഗസ്ഥർക്ക് നൽകാൻ ആഭ്യന്തരവകുപ്പ് തീരുമാനിക്കാൻ കാരണം. ഗാർഹികപീഡനം, ലൈംഗിക പീഡനം, പോക്സോ കേസുകളാണ് വനിത എസ്.ഐയുടെ നേതൃത്വത്തിലെ സംഘം അന്വേഷിക്കുക. ഇതിനായി കൂടുതൽ സ്റ്റേഷനുകളിലേക്ക് വനിത എസ്.ഐമാരെ നിയമിക്കാനും തീരുമാനമായി. ഇതിെൻറ പട്ടിക ഡി.ജി.പി ലോക്നാഥ് െബഹ്റ റേഞ്ച് ഐ.ജിമാർക്ക് കൈമാറി. തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമം വർധിക്കുകയാണെന്ന രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിലവിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം കേസുകൾ അന്വേഷിച്ചുപോരുന്നത്. ഇരകളുടെ മൊഴിയെടുക്കുന്നതിനും മറ്റുമാണ് വനിത പൊലീസ് ജീവനക്കാർ സംഘത്തിലുണ്ടാവുക. പുതിയ സർക്കാർ അധികാരത്തിലെത്തി 11 മാസത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് 13005 കേസുകളാണ് രജിസ്റ്റർ ചെയ്തതത്. ഇക്കാലയളവിൽ 91 സ്ത്രീകൾ വിവിധ അക്രമങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീധനത്തിെൻറ പേരിൽ 3098 കേസുകളും പീഡനം-3757, ബലാത്സംഗം-1574 കേസുകളും രജിസ്റ്റർ ചെയ്തതായി ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 1671 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 10 മാസത്തിനിടെ ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് 67 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 13 എണ്ണത്തിൽ സർക്കാർ ജീവനക്കാർ പ്രതികളാണ്. പല അന്വേഷണങ്ങളും പാതിവഴിയിലാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 3874 കേസുകളിൽ ഇനിയും അന്വേഷണം പൂർത്തിയാകാനുണ്ടെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഈ ഘട്ടത്തിലാണ് ഇത്തരം കേസുകളുടെ അന്വേഷണം വനിത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കൂടുതൽ കേസുകളുള്ള 150 സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിലവിൽ ഒരു വനിത ഡിവൈ.എസ്.പി, 22 വനിത സി.ഐ,127 വനിത എസ്.ഐ, 167 സീനിയർ സിവിൽ പൊലീസ് ഓഫിസർ എന്നിങ്ങനെ 3723 വനിത ഉദ്യോഗസ്ഥരാണ് ഉള്ളത്. പദ്ധതി നടപ്പാക്കുന്നതിന് 133 വനിത എസ്.ഐ അടക്കം 2160 വനിത പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തിക ആവശ്യപ്പെട്ട് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് െബഹ്റ നൽകിയിട്ടുണ്ട്. ഇതിന് പുറമെ സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷനുകൾ ഓരോ താലൂക്കിലും സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രാരംഭ നടപടികൾക്ക് ആഭ്യന്തരവകുപ്പ് തുടക്കമിട്ടുകഴിഞ്ഞു. -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.