പുനലൂർ: ആരംപുന്ന ഗവ. എൽ.പി.എസിൽ കുട്ടികൾക്ക് കായികപരിശീലനം തുടങ്ങി. മുൻ വർഷത്തിൽനിന്ന് വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ കളിക്കളം സജ്ജമാക്കി കായിക അധ്യാപികയെ നിയമിച്ച് പരിശീലനം തുടങ്ങുകയായിരുന്നു. പുനലൂർ ബി.പി.ഒ മായ പരിശീലനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബി. സുജാത, പ്രഥമാധ്യാപിക എസ്. സുഷ, കായികാധ്യാപിക പ്രീതി എന്നിവർ നേതൃത്വം നൽകി. പുനലൂരിലെ കോടതി സമുച്ചയം പൂർത്തിയാക്കാൻ നടപടിയായി പുനലൂർ: നാലു വർഷം മുമ്പ് നിർമാണം തുടങ്ങി പാതിവഴിയിൽ നിലച്ച പുനലൂരിലെ കോടതി സമുച്ചയം പൂർത്തിയാക്കാൻ നടപടിയായി. സമുച്ചയം പൂർത്തിയാക്കാൻ സർക്കാർ 11.20 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതിനാൽ മറ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സ്ഥലം എം.എൽ.എ കൂടിയായ വനംമന്ത്രി കെ. രാജു നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിക്കാനുള്ള നടപടി സ്വീകരിച്ചത്. പുനലൂരിൽ വാടകക്കെട്ടിടങ്ങളിലും അല്ലാതെയും പ്രവർത്തിക്കുന്ന മുഴുവൻ കോടതികളും ഒരുവളപ്പിൽ ഒറ്റ കെട്ടിടത്തിലാക്കാനാണ് 2013 ആഗസ്റ്റ് 31ന് സമുച്ചയം നിർമാണം ആരംഭിച്ചത്. ചെമ്മന്തൂരിൽ കല്ലട ജലസേചന പദ്ധതിയുടേതായി ഉണ്ടായിരുന്ന 1.10 ഏക്കർ ഭൂമിയിലാണ് നിർമാണം. 4435 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്നു നിലകളിലാണ് കെട്ടിടം രൂപകൽപന ചെയ്തത്. രണ്ടുവർഷംമുമ്പ് സമുച്ചയത്തിെൻറ രണ്ടുനിലയുടെ നിർമാണം ഭാഗികമായി പൂർത്തിയായി. ശേഷം നിർമാണം നിലച്ചു. ചുറ്റുവട്ടം കാടുമൂടി. അടുത്തിടെ സ്വകാര്യ കെട്ടിടത്തിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച സബ് കോടതി കൂടാതെ പുതിയ മറ്റ് കോടതികളും പ്രവർത്തിക്കത്തക്കനിലയിലാണ് സമുച്ചയം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.