തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കർണാടക ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കന്നട ചലച്ചിത്ര മേള സമാപിച്ചു. മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച പവൻകുമാർ സംവിധാനം ചെയ്ത 'യു േടൺ', ഹേമന്ത് കുമാറിെൻറ 'ഗോധി ബണ്ണ സാദാരണ മൈക്കാട്ട്', ഡി. സത്യപ്രകാശ് സംവിധാനം ചെയ്ത 'രാമ രാമ റേ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച മുതൽ കിഴക്കേകോട്ട ദേവിപ്രിയ തിയറ്ററിൽ നടന്ന പ്രദർശനത്തിൽ ഒമ്പത് സിനിമകളാണ് പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.