അധഃസ്ഥിത ജനവിഭാഗത്തി​െൻറ വിമോചകൻ ^എം.എം. ഹസൻ

അധഃസ്ഥിത ജനവിഭാഗത്തി​െൻറ വിമോചകൻ -എം.എം. ഹസൻ തിരുവനന്തപുരം: അധഃസ്ഥിത ജനവിഭാഗത്തി​െൻറ വിമോചകനും നവോത്ഥാന നായകനുമായിരുന്നു അയ്യങ്കാളിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അയ്യങ്കാളിയുടെ 154ാമത് ജന്മദിനം ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതുകളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും ഹസൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, ടി.ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, എം. വിൻസ​െൻറ് എം.എൽ.എ, അഡ്വ. ഷിഹാബ്, ദലിത് കോൺഗ്രസ് ഭാരവാഹികളായി ഡി.എസ്. രാജ്, കെ. അനിരുദ്ധൻ, കെ.ബി. ബാബുരാജ്, കാവല്ലൂർ മധു, കുറക്കട മധു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.