നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിലെ കുരിശും അൾത്താരയും തകർത്ത സംഭവത്തിൽ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിെല ഉപവാസ സമരം ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കും. നെയ്യാറ്റിൻകര രൂപതാ ബിഷപ്പും 100 വൈദികരും സന്യസ്തരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്. കെ.സി.ബി.സി പ്രസിഡൻറ് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ഉപവാസ സമരത്തിെൻറ സമാപനം കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നെയ്യാറ്റിൻകര ബിഷപ്പിന് നാരങ്ങാ നീര് നൽകി കുറിക്കും. രാവിലെ 10.30ന് പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽനിന്ന് കുരിശു പിടിച്ച് കാൽനടയായാണ് ബിഷപ്പും വൈദികരും സമരത്തിന് സെക്രട്ടേറിയറ്റിനുമുന്നിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.