കുരിശ് തകർത്ത സംഭവം: ൈക്രംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഇടയലേഖനം

നെയ്യാറ്റിൻകര: തീർഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലെ കുരിശും അൾത്താരയും തകർത്തത് ന്യൂനപക്ഷങ്ങൽക്ക് നേരെ ഇന്ത്യയിലാകമാനം നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണെന്ന് ഇടയലേഖനം. ബോണക്കാട് കുരിശുമലയുടെ ചരിത്രം, നിലവിലെ പ്രശ്നം, രൂപതയുടെ നിലപാട്, ഭാവിപരിപാടികൾ എന്നിവ അടങ്ങിയ ഇടയ ലേഖനം പള്ളികളിൽ വായിച്ചു. കുരിശ് തകർക്കില്ലെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഒരു സംഘത്തി​െൻറ നേതൃത്വത്തിൽ വനം വകുപ്പും ചേർന്നാണ് കുരിശ് തകർത്തത്. രൂപതക്ക് നോട്ടീസ് പോലും നൽകാതെ വനം വകുപ്പ് കുരിശ് തകർത്തത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. എന്നാൽ, കുരിശ് തകർത്തത് തങ്ങളല്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. വർഗീയ ശക്തികളാണ് ഇതിന് പിന്നിലെന്നും അനുമാനിക്കാം. കേരളത്തിലെ ന്യൂനപക്ഷങ്ങൾ ആശങ്കയുടെ നിഴലിലാണ്. ഇടപെടേണ്ട സർക്കാർ നിസ്സംഗത പാലിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. കുരിശ് തകർത്തത് വർഗീയ ശക്തികളാണെങ്കിൽ പൊലീസ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് ൈക്രംബ്രാഞ്ചിനെ പോലുള്ള ഉന്നതതല അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ചെക് പോസ്റ്റ് സ്ഥാപിച്ച വനഭൂമിയിൽ ആക്രമികൾ കടന്നുചെല്ലാൻ ഉണ്ടായ സാഹചര്യവും അതിന് ഗൂഢാലോചന നടത്തി സഹായിച്ച ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സർക്കാർ അടിയന്തരമായി ഇടപെട്ട് ആരാധന സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. വിശ്വസികൾക്കെതിരെ കള്ളക്കേസുകളെടുത്ത് മനോധൈര്യം തകർക്കാനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് ഇതിനു ശാശ്വത പരിഹാരം കാണണം. അല്ലാത്ത പക്ഷം സെക്രേട്ടറിയറ്റിന് മുന്നിൽ ഉപവാസമുൾെപ്പടെ സംഘടിപ്പിക്കും. നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ.ഡോ. വിൻസ​െൻറ് സാമുവലാണ് രൂപതയുടെ കീഴിലെ എല്ലാ പള്ളികളിലും ഇടയലേഖനം വായിക്കാൻ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.