സംസ്ഥാന കലോത്സവം: ടി.ടി.ഐയിൽ കോഴിക്കോടും പി.പി.ടി.ഐയിൽ തിരുവനന്തപുരവും ചാമ്പ്യൻമാർ

കൊല്ലം: കൊല്ലം വിമലഹൃദയ ഗേൾസ് സ്കൂളിൽ നടന്ന സംസ്ഥാന ടി.ടി.ഐ/ പി.പി.ടി.ഐ കലോത്സവത്തിൽ ടി.ടി.ഐ വിഭാഗത്തിൽ 89 പോയൻറ് നേടി കോഴിക്കോട് ജില്ലയും പി.പി.ടി.ഐ വിഭാഗത്തിൽ 88 പോയേൻറാടെ തിരുവനന്തപുരം ജില്ലയും ചാമ്പ്യൻമാരായി. ടി.ടി.ഐ വിഭാഗത്തിൽ 81 പോയേൻറാടെ കണ്ണൂരും എറണാകുളവും രണ്ടാം സ്ഥാനത്തെത്തി. 80 പോയൻറുമായി കൊല്ലവും കാസർേകാടും മൂന്നാം സ്ഥാനം പങ്കിട്ടു. പി.പി.ടി.ഐ വിഭാഗത്തിൽ 80 പോയൻറ് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 72 പോയൻറുമായി തൃശൂർ മൂന്നാമതെത്തി. എറണാകുളം സ​െൻറ് ആൽബർട്ട് ടി.ടി.ഐ. 43 പോയൻറുകളോടെ മികച്ച ടി.ടി.ഐ ആയി. പി.പി.ടി.ഐ വിഭാഗത്തിൽ 81 പോയൻറ് നേടി കോട്ടൺഹിൽ പി.പി.ടി.ഐ ഒന്നാമതെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.