സംസ്​ഥാനത്ത്​ 22 ബാറുകൾ കൂടി തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 466 മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ 22 ബാറുകൾക്ക് എക്സൈസ് വകുപ്പ് പ്രവർത്തനാനുമതിനൽകി. ദേശീയ, സംസ്ഥാന പാതയോരത്ത് പ്രവർത്തിച്ചിരുന്ന 466 മദ്യശാലകളിൽ ഉൾെപ്പട്ട 22 വൈൻ-ബിയർ പാർലറുകൾക്കാണ് കഴിഞ്ഞദിവസം രാത്രിയും ഇന്നലെയുമായി ഡെപ്യൂട്ടി കമീഷണർമാർ ബാറുകളായി പ്രവർത്തിക്കാൻ അനുമതിനൽകിയത്. സുപ്രീംകോടതി ഉത്തരവ് വരുേമ്പാൾ ബിയർ-വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്നവയാണിവ. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ത്രീസ്റ്റാർ സൗകര്യങ്ങളൊരുക്കിയവയായിരുന്നു ഇവ. എറണാകുളത്താണ് ഏറ്റവുംകൂടുതൽ ബാറുകൾ തുറന്നത്. ഏഴ് ബാറുകൾക്കാണ് ഇവിടെ അനുമതി. കോട്ടയം -3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രണ്ട് വീതവും ഇടുക്കി, മലപ്പുറം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ ഒന്നുവീതം ബാറുകളുമാണ് തുറന്നത്. നിലവിൽ 121 ബാറുകളാണ് സംസ്ഥാനത്തുള്ളത്. ഇൗ 22 ബാറുകൾകൂടി ചേരുേമ്പാൾ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 143 ആകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.