കൊല്ലം: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (കെ.പി.ഡബ്ല്യു.എ) എന്ന പേരിൽ ആരംഭിച്ച പ്രവാസി സംഘടനയുടെ ജില്ല കമ്മിറ്റിയുടെ പ്രഥമ യോഗം 27ന് വൈകീട്ട് നാലിന് കൊല്ലം പൊലീസ് ക്ലബിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം സ്വാഗതസംഘം രൂപവത്കരിച്ചു. 300 ദിവസത്തെ പ്രവർത്തനംകൊണ്ട് ആഗോളതലത്തിൽ എട്ടു രാജ്യങ്ങളിലായി കെ.പി.ഡബ്ല്യു.എയിൽ 22600 അംഗങ്ങളായി. എല്ലാ ജില്ലകളിലും പ്രവാസി ഹെൽപ്ലൈൻ ഒാഫിസുകളും എയർപ്പോർട്ടുകൾക്കടുത്ത് െറസ്റ്റ് റൂമുകളും സംഘടന സ്ഥാപിക്കും. സർക്കാർ പദ്ധതികൾ താെഴക്കിടയിലുള്ള പ്രവാസികളിൽ വരെ എത്തിക്കാൻ കെ.പി.ഡബ്ല്യു.എ മുൻകൈയെടുക്കും. പ്രവാസികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിൽ സർക്കാറും നോർക്കയും അലംഭാവം കാണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാമഭദ്രൻ, ഹാഷിം, നിഹാസ് പാനൂർ, അനിൽ ഭാസ്കർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.