തിരുവനന്തപുരം: തുടർച്ചയായി ഹരജികൾ നൽകുന്നയാൾ പരാതി പരിഗണിക്കുമ്പോൾ ഹാജരാകാതിരിക്കുന്നതിന് കോടതിയുടെ വിമർശനം. പരാതിക്കാരനായ പാച്ചിറ നവാസിനെതിരെയാണ് കോടതി വിമർശമുണ്ടായത്. ഹാജരാകാത്തതുകൊണ്ട് നവാസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചു. ഗൗരവമേറിയ പരാതി നൽകിയ ശേഷം അതിലെ വസ്തുതകൾ കേൾക്കുമ്പോൾ സമയം ആവശ്യപ്പെടുന്നതും, ഹാജരാകാതെ മാറിനിൽക്കുന്നതും ശരിയല്ല. ഈ കീഴ്വഴക്കം ശരിയായ രീതിയെല്ലന്നും തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ കർശന താക്കീത് നൽകി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തെ നേരിട്ടരീതി വിശദീകരിച്ച് സർക്കാർ വിവിധ പത്രങ്ങളിൽ പരസ്യംനൽകിയതിൽ സർക്കാർ ഖജനാവിൽനിന്ന് ഒരു കോടി രൂപ നഷ്ടം സംഭവിച്ചു എന്നാരോപിച്ചുള്ളതായിരുന്നു നവാസിെൻറ ഒരു പരാതി. ബാർ കോഴ ഉൾപ്പെടെ കേസുകളിൽ ലീഗൽ അൈഡ്വസർ പ്രതികൾക്കെതിരായ നിലപാട് സ്വീകരിച്ചു എന്ന് മറ്റൊരു പരാതിയിൽ പറയുന്നു. ഇത് പരിഗണിച്ചപ്പോഴാണ് നിരന്തരമായി ഹരജിക്കാരെൻറ നിഷേദാത്മക നിലപാട് കോടതി ചൂണ്ടിക്കാട്ടിയത്. രണ്ട് കേസുകളിലും വിധി അടുത്തമാസം രണ്ടിന് പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.