കാന്തപുരം മുസ്​ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മതസൗഹാർദം തകർക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പരവൂരിൽ ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ നിയമം ൈകയിലെടുത്തുള്ള ഇടപെടൽ ഉത്കണ്ഠജനകമാണ്. പൊലീസി​െൻറ ജോലി മറ്റുള്ളവർ ഏറ്റെടുക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കും. മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കുന്ന നടപടികൾ ആര് നടത്തിയാലും ശക്തമായ നടപടിയെടുക്കണം. തിരൂരിലുണ്ടായ അനിഷ്ടസംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ ജാഗ്രതവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ഐ.ജി വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് നേമം സിദ്ദീഖ് സഖാഫി, ഡോ. അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.