ശാസ്​ത്രിനഗറിലെ 24 സുവർണ ദമ്പതികളെ ആദരിച്ചു

തിരുവനന്തപുരം: കരമന ശാസ്ത്രി നഗർ അസോസിയേഷ​െൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രിനഗറിലെ ദാമ്പത്യത്തിൽ 50 വർഷം പൂർത്തിയാക്കിയ 24 സുവർണദമ്പതികളെ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി അശ്വതി തിരുനാൾ ലക്ഷ്മിഭായിയാണ് ദമ്പതിമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. കൺവീനർ എൻ. സോമരാജൻ സുവർണ ദമ്പതികളെ പരിചയപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് കെ. കരുണാകരൻ ഉണ്ണിത്താ​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൗൺസിലർ അജിത്, ആർ. സഹദേവൻ നായർ, ശാസ്ത്രി നഗർ സഹകരണസംഘം പ്രസിഡൻറ് കെ. രാധകൃഷ്ണൻ നായർ, അേസാസിയേഷൻ സെക്രട്ടറി പി.ആർ. ശ്രീകുമാർ, എസ്. ജയിൽകുമാർ എന്നിവർ സംബന്ധിച്ചു. ബിന്ദുേഗാപിനാഥ് സംവിധാനം ചെയ്ത താമരനൂല് എന്ന ഹ്രസ്വചിത്രവും പി.ആർ. ശ്രീകുമാർ സംവിധാനം െചയ്ത ആറന്മുള എന്ന ഡോക്യുമ​െൻററിയും പ്രദർശിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.