തിരുവനന്തപുരം: ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനത്തിൽ ആരോപണവിധേയയായ മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യമുയർത്തി കെ.എസ്.യു പ്രവർത്തകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിട്ട് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ സംസ്ഥാന സെക്രട്ടറി മാത്യു കെ.ജോൺ, അബ്ദുല്ല എന്നിവർക്ക് പരിക്കേറ്റു. പാളയം ആശാൻ സ്ക്വയറിൽനിന്ന് നിയമസഭയിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകരെ യുദ്ധസ്മാരകത്തിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടുപോകാനുള്ള ശ്രമത്തെ ചെറുത്തവർക്കുനേരെ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ തെറിച്ചുവീണാണ് രണ്ടുപേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കളും രംഗെത്തത്തി. പ്രതിഷേധം തുടരുന്നതിനിടയിൽ പൊലീസ് പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അൽപനേരത്തെ മുദ്രാവാക്യം വിളികൾക്കും പ്രതിഷേധത്തിനും പിന്നാലെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, നേതാക്കളായ റിങ്കു പടിപ്പുരയിൽ, ആർ.വി. സ്നേഹ, ജോബി പി.ജോയി, ആദർശ് ഭാർഗവൻ, സി.എം. മുനീർ, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.