അഞ്ചൽ: ഹെഡ് പോസ്റ്റ് ഓഫിസിെൻറ പൂട്ടുകൾ നശിപ്പിച്ചതായി പരാതി. ബുധനാഴ്ച രാവിലെ അഞ്ചൽ ഹെഡ് പോസ്റ്റ് ഓഫിസ് തുറക്കുന്നതിനായി ജീവനക്കാരെത്തിയപ്പോഴാണ് തുറക്കാൻ പറ്റാത്തവിധം എല്ലാ പൂട്ടുകളുടെയും താക്കോൽദ്വാരങ്ങളിൽ ഈയം പോലെ തോന്നിക്കുന്ന വസ്തു ഉപയോഗിച്ച് അടച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടത്. ജീവനക്കാർ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവരുടെ സഹായം തേടിയെങ്കിലും പൂട്ട് തുറക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചതിനുശേഷമാണ് ജീവനക്കാർക്ക് ഓഫിസിനുള്ളിൽ കയറാനായത്. ഒരു വിഭാഗം തപാൽ ജീവനക്കാർ ഇന്നലെ പണിമുടക്കിലായിരുന്നു. സമരാനുകൂലികളായ ജീവനക്കാരാകാം പൂട്ട് തകർത്തതിന് പിന്നിലെന്ന് പറയപ്പെടുന്നു. ഹെഡ് പോസ്റ്റ് ഓഫിസിെൻറ പൂട്ട് തകർത്ത സാമൂഹികവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് അഞ്ചൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെളിനല്ലൂരിൽ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം -ചിത്രം - ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർ തയാറാകണമെന്ന് ആവശ്യം. പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഭാഗങ്ങളായ കല്ലടത്തണ്ണിയും വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിന് മുന്നിലുള്ള മലഞ്ചുഴിയും വാലിയാംകുന്നിലെ തണ്ണീർക്കുടിയും ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി പഞ്ചായത്തിന് ഏറെ പ്രയോജനപ്രദമാകും എന്നാണ് അഭിപ്രായം ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.