കെ.സി.എ മിക്സഡ് ഏജ് ടൂർണമെൻറ്​ വ്യാഴാഴ്​ച ആരംഭിക്കും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചതുർദിന മിക്സഡ് ഏജ് ക്രിക്കറ്റ് ടൂർണമ​െൻറ് വ്യാഴാഴ്ച ആരംഭിക്കും. കെ.സി.എ ഗ്രീൻ, കെ.സി.എ റെഡ്, കെ.സി.എ ബ്ലൂ എന്നീ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ചതുർദിന ടൂർണമ​െൻറ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മിക്സഡ് ഏജ് ക്രിക്കറ്റ് ടൂർണമ​െൻറിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഗ്രീനിനെ സച്ചിൻ ബേബിയും ബ്ലൂ ടീമിനെ അക്ഷയ് ചന്ദ്രനും റെഡിനെ മോനിഷും നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.