അവാർഡ് വിതരണം

പുനലൂർ: നഗരസഭ അതിർത്തിയിലെ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ കുട്ടികളെ നഗരസഭയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ല വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ഓണം ഫെസ്റ്റ് വേദിയിൽ അവാർഡ് നൽകും. അർഹരായ വിദ്യാർഥികൾ 26നകം സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ നഗരസഭ കാര്യാലയത്തിൽ എത്തിക്കണമെന്ന് ചെയർമാൻ എം.എ. രാജഗോപാൽ അറിയിച്ചു. മുട്ടയിൽ സ്വയംപര്യാപ്തത; കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു പുനലൂർ: കരവാളൂർ പഞ്ചായത്തിൽ കോഴി മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാൻ ലക്ഷ്യമിട്ട് പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ സഹായത്തോടെ എ.എം.എം ഹൈസ്കൂളിലെ പൗൾട്രി ക്ലബി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. രണ്ടുവീതം കോഴിക്കുഞ്ഞുങ്ങളും ഇവക്ക് ആവശ്യമായ തീറ്റയും മരുന്നുമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് വി. രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. ബിനുമോൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശരത്ചന്ദ്രൻ, ആശ്രമത്ത് ഗോപാലകൃഷ്ണൻ, ലത, എസ്. ബിന്ദു, വെറ്ററിനറി സർജൻ ഡോ. വീണ, പ്രധാനധ്യാപിക ഷേർലിമാത്യു, പൂർവവിദ്യാർഥി പ്രതിനിധികളായ ഷിബു ബഞ്ചമിൻ, ബി. ശശിധരൻ, വി. രാജൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.