കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി പദ്ധതികൾ ആവിഷ്കരിക്കും -മന്ത്രി കെ. രാജു അഞ്ചൽ: കാർഷികമേഖലയുടെ അഭിവൃദ്ധിക്കും കർഷകരുടെ ക്ഷേമത്തിനുമായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ. രാജു. അഞ്ചൽ ഏറം വി.എഫ്.പി.സി.കെ സ്വാശ്രയ കർഷകസമിതിയുടെ ബോണസ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡൻറ് എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.കെ. സുരേഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രാജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു, ജില്ല പഞ്ചായത്ത് അംഗം ബി. സരോജാദേവി, േബ്ലാക് പഞ്ചായത്ത് അംഗം പി.വി. പ്രശാന്ത്, ഗ്രാമപഞ്ചായത്തംഗം ഗീതാകുമാരി, വി.എഫ്.പി.സി.കെ -ജില്ല മാനേജർ എ.ജി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.