ജീവനക്കാരെ ദ്രോഹിക്കുന്നതിൽ ഇടത് സർക്കാർ മുൻപന്തിയിൽ -രമേശ് ചെന്നിത്തല തിരുവനന്തപുരം: ജീവനക്കാരെ സ്ഥലംമാറ്റിച്ച് ആനുകൂല്യങ്ങൾ കവർന്നെടുത്ത് ദ്രോഹിക്കുന്നതിൽ മാത്രമാണ് ഇടത് സർക്കാർ മുൻപന്തിയിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം സൗത്ത് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ-സ്വാശ്രയ മേഖലകൾ തകർന്നടിഞ്ഞു. ആഭ്യന്തരവകുപ്പ് കഴിവുകേടിെൻറ പര്യായമായിമാറി. കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാർ കേരളത്തിെൻറ ശാപമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകുമെന്ന് വാഗ്ദാനംനൽകി അധികാരത്തിൽവന്ന സർക്കാർ മദ്യ-ക്വാറി മാഫിയകളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ. ശബരീനാഥൻ എം.എൽ.എ, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.