കൊല്ലം: സ്വാശ്രയ മെഡിക്കൽ ഫീസ് ഏകീകരണത്തിെൻറ പേരിൽ സർക്കാറും മാനേജ്മെൻറ് മുതലാളിമാരും ഒത്തുചേർന്ന് നടപ്പാക്കുന്ന സ്വാശ്രയ കൊള്ളക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് ഉപരോധിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 1.75 ലക്ഷം രൂപ മെറിറ്റ് ഫീസിലും ബി.പി.എൽ വിദ്യാർഥികൾക്ക് 25000 രൂപയിലും പഠിക്കാമായിരുന്ന സാഹചര്യമാണ് 11 ലക്ഷമെന്ന തുകയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികൾക്ക് അപ്രാപ്യമാകുന്ന ഫീസ് ഘടന പിൻവലിക്കണമെന്നും ഫീസ് വർധനവുമായി ബന്ധപ്പെട്ട അന്തിമ കോടതി വിധി തീർപ്പാക്കുന്നത് വരെ പ്രവേശനനടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ് കലക്ടറേറ്റ് ഉപരോധിച്ചത്. ജില്ല പ്രസിഡൻറ് അംജിത് കുരീപ്പള്ളി ഉദ്ഘാടനംചെയ്തു. ജില്ല ട്രഷറർ അൻവർഷാ വിളയിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫൈസി കരുനാഗപ്പള്ളി സ്വാഗതംപറഞ്ഞു. എം.എസ്.എഫ് നേതാക്കളായ സക്കരിയ, ജുനൈദ്, ഗസ്നി, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.