കൊട്ടാരക്കര: അപകടത്തില്‍പെട്ട് എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് ഒഴിവാക്കാന്‍ ട്രാഫിക് പരിഷ്‌കരണ സമിതി കര്‍മ പദ്ധതി തയാറാക്കി. നഗരത്തിലും സമീപപ്രദേശങ്ങളിലും അപകടങ്ങളിൽപെടുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ ആശുപത്രികള്‍, സ്‌കാന്‍ സെൻററുകള്‍, ലാബുകള്‍ എന്നിവയുടെ പ്രതിനിധികള്‍, താലൂക്ക് ആശുപത്രി, പൊലീസ് അധികാരികള്‍ എന്നിവരുടെ സംയുക്തയോഗമാണ് തീരുമാനത്തിലെത്തിയത്. പൊതുജനങ്ങള്‍ക്ക് അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ടാക്‌സി കൂലി ഉള്‍പ്പെടെ ആവശ്യമെങ്കില്‍ ലഭ്യമാക്കും. കൂടെ ആളില്ലെങ്കിലും അടിയന്തര ചികിത്സക്ക് ചെലവാകുന്ന തുക സമിതി നല്‍കും. കഴുത്തിന് അപകടം പറ്റിയെത്തുന്നവര്‍ക്ക് വേണ്ടുന്ന സ്റ്റീല്‍കോളര്‍ പുറമേ നിന്ന് വാങ്ങാന്‍ സഹായം നല്‍കും. മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ചെലവും നല്‍കും. തുക തിരിച്ചുനല്‍കാന്‍ ശേഷിയുള്ളവര്‍ക്ക് പിന്നീട് അത് മടക്കി നല്‍കാം. അടിയന്തര സഹായങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 9497987039, 9447741158.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.