ബി.ജെ.പി രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്ക് കൊണ്ടുപോകുന്നു -തമ്പാനൂർ രവി വെള്ളറട: ബി.ജെ.പി രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്ക് കൊണ്ടുപോകുന്നതായി തമ്പാനൂർ രവി. ഭരണഘടന തിരുത്തി പുതിയ നിയമം കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നത്. ബി.ജെ.പിയുടെയും എൽ.ഡി.എഫിെൻറയും കൊലയാളി രാഷ്ട്രീയം നാടിന് ആപത്താണെന്നും തമ്പാനൂർ രവി പറഞ്ഞു. അരിവോട്ടുകോണത്ത് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ടംതലയ്ക്കൽ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളെ യോഗത്തിൽ ആദരിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അൻസജിതാ റസൽ, േബ്ലാക്ക് പ്രസിഡൻറ് വിജയചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് ഡി.ജി. രത്നകുമാർ, നിയോജകമണ്ഡലം പ്രസിഡൻറ് കെ. ദസ്തഗീർ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബ്രഹ്മിൻ ചന്ദ്രൻ, എസ്.ആർ. അശോക്, സജി, സാബു, പാക്കോട് സുധാകരൻ, സുന, വിജിൻ, കൃഷ്ണപിള്ള, സുരേന്ദ്രൻ, സജി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ അരിവോട്ടുകോണത്ത് നടന്ന കുടുംബസംഗമം തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.