കൊല്ലം: ദീർഘകാല വായ്പക്കുടിശ്ശികയുള്ളവർക്കായി എസ്. ബി. െഎ നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി മെഗാ അദാലത് നടത്തി. ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എസ്.ബി.ഐ കൊല്ലം ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ് സി. ആര്യക്കര അദാലത് ഉദ്‌ഘാടനം ചെയ്തു. വായ്പത്തുകയിൽ ബാക്കി നിൽക്കുന്ന തുക നിബന്ധനകൾക്കു വിധേയമായി പരമാവധി 25 മുതൽ 50 ശതമാനം വരെ കുടിശ്ശിക പലിശ പൂർണമായും ഇളവ് ചെയ്തായിരുന്നു പദ്ധതി. കുടിശ്ശികയുള്ള വായ്‌പക്കാർ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ പരിമിത കാലത്തേക്ക് ഈ അവസരം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.