സമഗ്ര വികസനത്തിന് സഹകരണ മേഖലയുടെ പങ്ക് നിസ്തുലം -മന്ത്രി കടകംപള്ളി ബാലരാമപുരം: കേരളത്തിെൻറ സമഗ്ര വികസനത്തിന് സഹകരണ മേഖലയുടെ പങ്ക് നിസ്തുലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബാലരാമപുരം സർവിസ് സഹകരണ ബാങ്കിെൻറ അഞ്ചാമത് പുന്നയ്ക്കാട് ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ ത്വരിതഗതിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ. പ്രതാപചന്ദ്രൻ അധ്യക്ഷതവഹിച്ചു. സി.പി.എം നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സംസാരിച്ചു. അഡ്വ. ഡി. സുരേഷ് കുമാർ സ്വാഗതവും എസ്. രജിത് കുമാർ നന്ദിയും പറഞ്ഞു. ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിെൻറ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ 'ഹൃദയകാരുണ്യ'ത്തിന് തുടക്കം. കുടുംബത്തിന് ആശ്രയവും ഹൃദ്രോഗികളുമായ ഗൃഹനാഥന്മാർക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനും അർബുദം ഉൾപ്പെടെ ഉദരരോഗങ്ങൾക്കുള്ള ശസ്ത്രക്രിയകൾക്കും സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ജോസഫ് ചാക്കോ ലാപറോസ്കോപിക് സർജൻ ഡോ. ബൈജു സേനാധിപന് നൽകി നിർവഹിച്ചു. ചാരിറ്റി സെക്രട്ടറി ഡി. ഫിലിപ്, ട്രസ്റ്റി സുനിൽ മാത്യു, ഇടവക സെക്രട്ടറി ഷാജി വർഗീസ്, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജൻ ഫിലിപ്, രാജി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.