സ്​കൂൾ വിദ്യാർഥികൾക്ക് പ്രകൃതി സൗഹൃദ പേനകളുമായി വനംവകുപ്പ്​

കുളത്തൂപ്പുഴ: പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിൽ നിർമിച്ച പ്രകൃതി സൗഹൃദ പേനകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. വനം വകുപ്പ് ആര്യങ്കാവ് റേഞ്ച് അധികൃതരാണ് പാഴ്കടലാസിനാൽ നിർമിതമായ പേനകൾ വിതരണം ചെയ്തത്. റീഫില്ലർ ഒഴികെയുള്ള എല്ലാ ഭാഗങ്ങളും പാഴ്കടലാസുകൊണ്ട് ലളിതവും മനോഹരവുമായി തയാറാക്കിയ പേനക്കുള്ളിൽ വിത്തൊളിപ്പിച്ച് പുറമേ വന സംരക്ഷണ സന്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കുമ്പോൾ തീർത്തും ജൈവ വസ്തുവായ പാഴ്കടലാസ് അലിഞ്ഞ് മണ്ണിനോട് ചേരുകയും അതിനുള്ളിലെ വിത്ത് മരമായി വളർന്ന് പ്രകൃതിയുടെ ഭാഗമായി മാറുമെന്ന വലിയ ലക്ഷ്യവുമാണ് ഇതിനു പിന്നിൽ. 'വിത്ത് ലൗ, വിത്ത് ട്രീ' എന്ന പരിപാടിയുടെ ഭാഗമായാണ് ആര്യങ്കാവ് എൽ.പി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. അഗതി മന്ദിരത്തിലെ അന്തേവാസികളാണ് ഇത്തരം പേനകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക്കി​െൻറ വിപത്തിൽനിന്നും തങ്ങളാലാവും വിധം രക്ഷിക്കുക എന്നതിനപ്പുറം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാവുന്ന തരത്തിൽ വിദ്യാർഥികളിൽ മാനവിക മൂല്യങ്ങൾ വളർത്തുകയും ചെയ്യുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ആര്യങ്കാവ് റേഞ്ച് ഓഫിസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തെ പരമാവധി േപ്രാത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾക്ക് വനം വകുപ്പ് രൂപം കൊടുക്കുന്നുണ്ടെന്നും കൃഷിഭവനുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ജൈവ പച്ചക്കറി തോട്ടം, കൂൺ കൃഷി എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.സി. ജോർജ്കുട്ടി, വാർഡ് അംഗം സണ്ണി ജോസഫ്, പ്രഥമാധ്യാപകൻ മുഹമ്മദ് ബൂസിരി, സുരേഷ്, അനിൽകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.