'കരാറുകാര​െൻറ ആത്​മഹത്യ; ഉദ്യോഗസ്​ഥർക്കുമെതിരെ കേസെടുക്കണം'

തിരുവനന്തപുരം: കരാറുകാര‍​െൻറ ആത്ഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാറി​െൻറ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്ത് ബില്ല് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബില്ലുകൾ പാസാക്കിനൽകാതെ പീഡിപ്പിച്ചതിനാലാണ് കഴിഞ്ഞദിവസം കൊല്ലത്ത് ആര്യങ്കാവ് മറ്റത്തിൽ വീട്ടിൽ എ. അഗസ്റ്റിൻ (ബിനോയ് -43) ആത്മഹത്യചെയ്തത്. കൊടിമരങ്ങൾ നീക്കുന്നത് നിർത്തണം -സി.പി.െഎ തിരുവനന്തപുരം: നഗരത്തി​െൻറ വിവിധഭാഗങ്ങളിലെ കൊടിമരങ്ങൾ നീക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിമരം നീക്കൽ ജില്ല ഭരണകൂടം ഇടപെട്ട് നിർത്തിവെക്കണം. രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷിയോഗം വിളിച്ച് കൂട്ടി ചർച്ചചെയ്ത് തീരുമാനിക്കുന്നതിന് പകരം രാത്രിയിൽ കൊടിമരങ്ങൾ മുറിച്ച് മാറ്റുന്ന നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.