അഞ്ചാലുംമൂട്: മികച്ച പാര്‍ലമെൻറ് അംഗമായി തെരഞ്ഞെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പെരിനാട് കലാവേദിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാലുംമൂട്ടില്‍ ശനിയാഴ്ച സ്വീകരണം നല്‍കും. വൈകീട്ട് ആറിന് നടക്കുന്ന സ്വീകരണ സമ്മേളനം എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ എം.എസ്‍. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി സി.വി. പത്മരാജന്‍ മുഖ്യപ്രഭാഷണം നടത്തും. ഫിലിം സൊസൈറ്റി ഉദ്ഘാടനം ഇന്ന് ചടയമംഗലം: ഭഗത്സിങ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് ലിറ്റിൽ ഫ്ലവർ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന യോഗം സംവിധായകൻ രാജീവ് അഞ്ചലും ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്‍. ചിത്രയും ചേർന്ന് നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഗുരു എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.