യെച്ചൂരി: ഇനി മെംബർ ഒാഫ്​ പാർലമെൻറ്​ അല്ല, ജനറൽ സെക്രട്ടറി

ന്യൂഡൽഹി: 12 വർഷം നീണ്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പാർലമ​െൻററി ജീവിതത്തിന് വെള്ളിയാഴ്ച താൽക്കാലികമാെയങ്കിലും തിരശ്ശീല വീഴും. രണ്ടുതവണയായി നീണ്ട യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ, 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെ തിരക്കിലേക്ക് ജനറൽ സെക്രട്ടറി എന്നനിലയിൽ അദ്ദേഹം കടന്നു കഴിഞ്ഞു. ബി.ജെ.പിയുടെ ദേശീയാധ്യക്ഷൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവർ വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്ത സാഹചര്യത്തിൽ യെച്ചൂരിയെന്ന പ്രതിപക്ഷ നാവി​െൻറ അഭാവം പ്രതിപക്ഷ ബെഞ്ചുകളിൽ നികത്തപ്പെടാതെ കിടക്കും, സി.പി.എം അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും. 2004ൽ ബി.ജെ.പിെക്കതിരെ യു.പി.എ സർക്കാറിനെ സി.പി.എം ഉൾപ്പെടുന്ന ഇടതുപക്ഷം പിന്തുണക്കുകയും സോമനാഥ് ചാറ്റർജി ലോക്സഭ സ്പീക്കറാവുകയും ചെയ്ത സാഹചര്യത്തിലാണ് യെച്ചൂരിക്ക് പാർലമ​െൻറിലേക്ക് വാതിൽ പാർട്ടി നേതൃത്വം തുറന്നത്. 2005ൽ രാജ്യസഭയിൽ സി.പി.എം കക്ഷി നേതാവായി ബംഗാളിൽനിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സുപ്രധാന പാർലമ​െൻററി കമ്മിറ്റികളിൽ അംഗവും അധ്യക്ഷനാവുകയും ചെയ്ത അദ്ദേഹം 2011ൽ 2ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമ​െൻറി​െൻറ സംയുക്ത സമിതിയിലും ഉണ്ടായിരുന്നു. 2011ൽ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിൽ സി.പി.എം ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് താൽപര്യക്കുറവുണ്ടായിരുന്നുവെങ്കിലും പാർലമ​െൻററി രംഗത്തെ ആ മികവിനെ മറികടന്ന് തീരുമാനം എടുക്കാനായില്ല. അങ്ങനെ വീണ്ടും ബംഗാളിൽനിന്ന് രണ്ടാം തവണയും രാജ്യസഭ അംഗമായി. രണ്ടാം കാലാവധിയിലാണ് 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, പാർലമ​െൻററി രംഗത്ത് തുടരുന്നതി​െൻറ അഭംഗി അന്നുതന്നെ നേതൃത്വത്തിൽ ഒരുപക്ഷം ഉയർത്തി. രാജിവെക്കാൻ തയാറാണെന്ന് യെച്ചൂരിയും പറഞ്ഞുവെങ്കിലും ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ പകരക്കാരനെ വിജയിപ്പിക്കുക അസാധ്യമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു. ഇതോടെ യെച്ചൂരിക്ക് മാത്രമായി കാലാവധി പൂർത്തിയാക്കാൻ നേതൃത്വം അനുമതിനൽകി. കോൺഗ്രസ് ദേശീയ നേതൃത്വവും ബംഗാൾ ഘടകവും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനമാണ് മൂന്നാം തവണയും രാജ്യസഭയിൽ പ്രതിപക്ഷത്തി​െൻറ നാവായി മാറാനുള്ള യെച്ചൂരിയുടെ സാധ്യത കൊട്ടിയടച്ചത്. ഭരണഘടന തന്നെ മാറ്റിയായാലും സി.പി.എം യെച്ചൂരിക്ക് മൂന്നാം തവണയും പ്രാതിനിധ്യം നൽകണമെന്ന് മറ്റ് കക്ഷി നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയെ പ്രതിരോധിക്കേണ്ട ഒരു കാലഘട്ടത്തിൽ ആ ദൗത്യത്തിൽനിന്ന് സി.പി.എം ഒഴിഞ്ഞുനിൽക്കുന്നതി​െൻറ യുക്തിരാഹിത്യമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. പക്ഷേ, ആഗസ്റ്റ് 10ന് രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ യെച്ചൂരി 'പോസ്റ്റ് ട്രൂത്തി' എന്ന വാക്കി​െൻറ അർഥം വിശദീകരിച്ച് പറഞ്ഞത്, വസ്തുതകളെ കണക്കിലെടുക്കാതെ വികാരത്തി​െൻറയും വ്യക്തിപരമായ വിശ്വാസത്തി​െൻറയും പേരിൽ തീരുമാനമെടുക്കുന്നതിനെതിരെ പോരാടേണ്ടതുണ്ടെന്നായിരുന്നു. ഒരു പക്ഷേ, സി.പി.എം നേതൃത്വത്തിനുള്ള മറുപടികൂടിയുള്ള ഒളിയമ്പാണോ ഇതെന്ന് രാഷ്ട്രീയ ശത്രുക്കൾ വ്യാഖ്യാനിച്ചാൽ അദ്ഭുതപ്പെടേണ്ടതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.