അമ്മ പിരിച്ചുവിടണമെന്ന് പറയുന്നത് ഇടതുകലാ സാംസ്​കാരിക സംഘടനകളെ തകർക്കാൻ ലക്ഷ്യമിടുന്നവർ –എം. മുകേഷ് എം.എൽ.എ

വെളിയം: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് ചാനലുകാരും മറ്റും ആവശ്യപ്പെടുന്നത് ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകളെ തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് നടൻ എം. മുകേഷ് എം.എൽഎ. ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി ഓടനാവട്ടത്ത് സംഘടിപ്പിച്ച യുവജനപ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകേഷ്. കലാസാംസ്കാരിക രംഗത്തുള്ളവർ എല്ലാവരും ഇടതുപക്ഷത്തായതുകൊണ്ട് കലാസാംസ്കാരിക മേഖല ഇതുപോലെ നിലനിൽക്കരുതെന്നും അത് തങ്ങൾക്ക് ആപത്താണെന്നും അവർ കരുതുന്നു. ജാതിമതപ്രാധാന്യമില്ലാത്ത കഴിവുള്ളവരുടെ സംഘടയാണിത്. കേരളത്തിൽ ശക്തമായി നിലനിൽക്കുന്ന മതേതരസ്വഭാവമുള്ള സംഘടന അമ്മയാണ്. മൂന്ന് മാസമായി ഇവിടെ കലാകാരന്മാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും മുകേഷ് പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജെ. അനുരൂപ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ഓടനാവട്ടം മേഖല കമ്മിറ്റി സെക്രട്ടറി എം. ആദർശ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവൻ, നെടുവത്തൂർ ഏരിയ സെക്രട്ടറി പി. തങ്കപ്പൻപിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. സനൽകുമാർ, ആർ. സത്യശീലൻ, വി. രാധാകൃഷ്ണൻ, ആർ. േപ്രമചന്ദ്രൻ, കെ. ഷാജി എന്നിവർ സംസാരിച്ചു. എ. അഭിലാഷ് സ്വാഗതവും അശ്വിൻ അശോക് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.