പനപ്പെട്ടിയിൽ ശിവസേനക്കാരുടെ വെട്ടേറ്റ് മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ ആശുപത്രിയിൽ

ശാസ്താംകോട്ട: ആർ.എസ്.എസ് വിട്ട് ശിവസേനയിൽ ചേർന്നവരുടെ ആക്രമണത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് ഗുരുതര പരിക്ക്. ഇരുകൈകൾക്കും വെട്ടേറ്റ പനപ്പെട്ടി ബൈജീവനത്തിൽ വിനോദ് കുമാർ (35), കുറ്റിയുടെ തെക്കതിൽ ശ്രീനാഥ് (25) എന്നിവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലും തലക്ക് വെട്ടേറ്റ മുതിരപ്പറമ്പിൽ കിഴക്കതിൽ മംഗളനെ (34) ശാസ്താംകോട്ട താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എേട്ടാടെ ഭരണിക്കാവ് പനപ്പെട്ടി തെറ്റിവിള കവലക്ക് സമീപമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഹരി, അനൂപ്, അഖിൽ, അരുൺ, അഭിഷേക്, ഉത്തമൻ എന്നിവർ ഉൾപ്പെടെ 15 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.