കൊല്ലം: റോട്ടറി െറസിഡൻസി ക്ലബിെൻറ മാടൻനട പി.കെ.പി.എം എൻ.എസ്.എസ് യു.പി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ പ്രഫ. വി. രാമചന്ദ്രൻനായർ പതാക ഉയർത്തി. ക്ലബ് പ്രസിഡൻറ് മദനൻപിള്ള കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നൽകി. സെക്രട്ടറി ഷിബു റാവുത്തറിൽനിന്ന് പഠനോപകരണങ്ങൾ സ്കൂൾ പ്രഥമാധ്യാപിക ആശ ഏറ്റുവാങ്ങി. ക്ലബിെൻറ മുൻകാല പ്രസിഡൻറുമാരായ ബാലകൃഷ്ണൻ നായർ, രഘുനാഥ്, ചന്ദ്രസേനൻ, ചന്ദ്രബാബു എന്നിവർ പെങ്കടുത്തു. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സാമ്പത്തികസഹായം നൽകുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു. അംഗങ്ങളായ റെജീന ഷിബു, സന്തോഷ്, ഷഹീർ, രമേശ് നായിഡു, ആദിക്കാട് മധു, ജവാദ് ഹുസൈൻ, ഇന്ദുശേഖർ എന്നിവർ ചേർന്ന് കുട്ടികൾക്ക് മധുരപലഹാരവും ഫ്ലാഗുകളും സമ്മാനിച്ചു. ബാലകൃഷ്ണപിള്ള നന്ദി പറഞ്ഞു. നഷ്ടമായ പണം ഓട്ടോ ഡ്രൈവറുടെ നന്മയിൽ ഉടമക്ക് തിരികെക്കിട്ടി ചവറ: യാത്രക്കിടെ നഷ്ടമായ പണം ഓട്ടോ ഡ്രൈവറുടെ സത്യസന്ധതമൂലം ഉടമക്ക് തിരികെ ലഭിച്ചു. കൊട്ടുകാട് സൊസൈറ്റി ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ പട്ടത്താനം മഠത്തിൽ തെക്കതിൽ ഷെരീഫാണ് തുക ഉടമക്ക് നൽകിയത്. കടംവാങ്ങിയ പണം തിരികെകൊടുക്കാൻ സ്കൂട്ടറിൽ പോകുകയായിരുന്ന ചവറ അമ്പാടിയിൽ തങ്കപ്പൻ, -ഓമന ദമ്പതികളുടെ കൈവശമിരുന്ന പതിനായിരം രൂപയിൽ 5000 രൂപയാണ് കൊറ്റൻകുളങ്ങര- സൊസൈറ്റി ജങ്ഷൻ റോഡിൽ നഷ്ടമായത്. കൊറ്റൻകുളങ്ങരയിലേക്ക് ഓട്ടംപോകുകയായിരുന്ന ഷെരീഫിന് പൊരുന്നുവിള ജങ്ഷനിൽ വെച്ചാണ് റോഡിൽനിന്ന് പണംകിട്ടിയത്. ഇയാൾ വാട്ട്സ്ആപ്പിലൂടെ നൽകിയ അറിയിപ്പാണ് ഉടമയെ കണ്ടുപിടിക്കാൻ സഹായിച്ചത്. ചവറ സി.ഐ ഓഫിസിൽ സി.ഐ ഗോപകുമാർ, എസ്.സി.പി.ഒ ജോയി, സുഹൃത്ത് അജികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് പണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.