ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ പരിശ്രമിക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ സർക്കാർ പരമാവധി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വികലാംഗക്ഷേമ കോർപേറഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാലയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തത് ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള പട്ടിണിപ്പാവങ്ങളുടെ പ്രശ്നങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷതവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കെ. ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.