കിളിമാനൂർ: സെയിൽസ്, സർവിസ്, സ്പെയർസ് എന്നിവ ഉൾപ്പെടുന്ന ത്രീ എസ് സൗകര്യങ്ങളോടെ റോയൽ എൻഫീൽഡിെൻറ മൂന്നാമത്തെ ഷോറൂം കിളിമാനൂരിൽ ഷാജി കോശി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ചന്ദ്രബാബു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രാജീവ് അഞ്ചൽ, എൻ.കെ. പോൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ പെങ്കടുത്തു. റോഡ് സുരക്ഷയുടെ ഭാഗമായി നടന്ന ബുള്ളറ്റ് റെയ്ഡിെൻറ ഫ്ലാഗ് ഓഫ് നിർവഹണം ആർ. ആദിത്യ (ഐ.പി.എസ്) നിർവഹിച്ചു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗ്രാമപ്രദേശങ്ങളിലേക്കും റോയൽ എൻഫീൽഡിെൻറ വിൽപനയും പൂർണസേവനവും എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉെണ്ടന്ന് കോൺസെപ്റ്റ് ബൈക്സ് (സി.എം.ഡി) എ. ഫിറോസ് ഖാൻ അറിയിച്ചു. പ്രവർത്തനപാരമ്പര്യവും സേവന വൈദഗ്ധ്യവും കൈമുതലാക്കിയ കോൺസെപ്റ്റ് ഗ്രൂപ്പിെൻറ നാലാമത്തെ ഷോറൂം ഓണാക്കാഴ്ചയായി നെടുമങ്ങാട് നിവാസികൾക്ക് സമ്മാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപ്ഷൻ കോൺസെപ്റ്റ് ബൈക്സിെൻറ മൂന്നാമത്തെ എക്സ്ക്ലൂസിവ് റോയൽ എൻഫീൽഡ് ഷോറൂം കമ്പനിയുടെ ഇന്ത്യഹെഡ് ഷാജി കോശി ഉദ്ഘാടനം ചെയ്യുന്നു. ഏരിയ മാനേജർ അശ്വിൻ, കൺസെപ്റ്റ് ഗ്രൂപ് സി.ഇ.ഒ റൊണാൾഡ് ലിയോ പെരേര, കൺസെപ്റ്റ് ബൈക്സ് സി.എം.ഡി എ. ഫിറോസ്ഖാൻ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.