'ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കണം'

കൊല്ലം: സംവരണ സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി ഉദ്യോഗ, വിദ്യാഭ്യാസ, അധികാര തലങ്ങളിൽ സംവരണം ഉറപ്പാക്കണമെന്ന് നാഷനൽ മുസ്ലിം വനിത കൗൺസിൽ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ബി. അസൂറ ബീവി അധ്യക്ഷത വഹിച്ചു. തോപ്പിൽ ബദറുദ്ദീൻ, എം. അബ്ദുൽ റഷീദ്, നെടുമ്പന ജാഫർ, ഇ. ഐഷബീവി, മാജിദ വഹാബ്, സുഹർബാൻ റാവുത്തർ, വി. ലൈല ബീവി, എ. സബീന, ആർ. ഷീജ, എസ്. നജുമ ബീഗം, കെ. റുഖിയ ബീവി, എച്ച്. ഹസീന ബീവി, എസ്. സഫറുന്നിസ, ആർ. നസീമ, എൻ. ഷജില, പി. ഉസൈബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.