തിരുവനന്തപുരം: അന്യായമായ സ്ഥലംമാറ്റങ്ങൾെക്കതിരെ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷെൻറ (എ.െഎ.ബി.ഇ.എ) ആഭിമുഖ്യത്തിൽ എസ്.ബി.െഎ അഡ്മിനിസ്േട്രറ്റിവ് ഒാഫിസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാലപ്രേക്ഷാഭം 20ാം ദിനത്തിലേക്ക്. ബാങ്ക് ലയനത്തിന് ശേഷം എസ്.ബി.ടിയിൽ നിന്നെത്തിയ ജീവനക്കാരോടുള്ള വിവേചനപരമായ നടപടി സ്വീകരിക്കുന്നതായി സമരക്കാർ ആരോപിക്കുന്നു. സമരംകൂടുതൽ ജനകീയ സ്വാഭാവത്തിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ഭാരവാഹികളുടെ തീരുമാനം. ഇതിെൻറ ഭാഗമായി ഇൗമാസം 17ന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ 2,000 പേരെ പെങ്കടുപ്പിച്ച് ധർണ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകൻ. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനും തീരുമാനമുണ്ട്. ആഗസ്റ്റ് 25ന് സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത സമരത്തിൽ ഇതിനോടകം നിരവധിസംഘടനകളും കൂട്ടായ്മകളും െഎക്യദാർഢ്യമർപ്പിച്ചെത്തിയിരുന്നു. ഒാേട്ടാ തൊഴിലാളികൾ, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, ചുമട്ടുതൊഴിലാളികൾ എന്നിവർ ഇതിനുദാഹരണമാണ്. ലയനത്തോടെ ബാങ്ക് ഇടപാടുകൾക്ക് നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂടിയാണ് സമരം എന്നതിനാലാണ് കൂടുതൽ ബഹുജനപിന്തുണ ലഭിക്കുന്നത്. വരുംദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരുടെ സംഘടനയും െഎക്യദാർഢ്യമർപ്പിച്ചെത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്മിനിസ്േട്രറ്റിവ് ഒാഫിസിന് മുന്നിൽ പ്രത്യേക സജ്ജമാക്കിയ സമരപ്പന്തൽ വിവിധനേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, െഎ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എം.എൽ.എമാരായ പി. ഉബൈദുല്ല, മുല്ലക്കര രത്നാകരൻ, ശബരീനാഥൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ എത്തിയിരുന്നു. ഇതിനുപുറമേ ജീവനക്കാർ റീജനൽ ലേബർ കമീഷണർക്കും പരാതിനൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് വ്യവസായ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേരളഘടകം എസ്.ബി.െഎ ചീഫ് ജനറൽ മാനേജർക്ക് നേരത്തെ കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.