പാറശ്ശാല: തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് കഞ്ചാവ്, സ്പിരിറ്റ് തുടങ്ങിയവ കടത്തുന്നത് തടയാൻ എക്സൈസ് അധികൃതർ പരിശോധന കർശനമാക്കി. അമരവിള മുതൽ അതിർത്തിയായ കളിയിക്കാവിള വരെയാണ് പരിശോധന. രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടത്തുന്നത്. ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ അമരവിള ചെക്പോസ്റ്റിൽ ഇരുപതിൽപരം കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിരവധി പാൻമസാല കടത്തും പിടികൂടിയിട്ടുണ്ട്. സമീപകാലത്തായി വൻതോതിൽ കഞ്ചാവ് ബസുകളിലും ട്രെയിനിലുമായി കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് വൻതോതിൽ സ്പിരിറ്റ് കടത്തും കഞ്ചാവുകടത്തും നടക്കാൻ സാധ്യത കൂടുതലായതിനാലാണ് എക്സൈസ് അധികൃതർ പരിശോധന ശക്തമാക്കിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേെക്കത്തുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തിയുള്ള പരിശോധന ഓണംവരെ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.